Sports
ചെന്നൈ: ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. മൂന്നര മുതൽ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ചെന്നൈ സൂപ്പർ കിംഗ്സ്: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റുതുരാജ് ഗെയ്ക്ക്വാദ് (ക്യാപ്റ്റൻ), ഉർവിൽ പട്ടേൽ, കാർത്തിക്ക് ശർമ, ഡിവാൾഡ് ബ്രെവിസ്, ശിവം ദുബെ, ജാമി ഓവർട്ടൺ, അകിയേൽ ഹൊസെയ്ൻ, അൻശുൽ കാംബോജ്, നൂർ അഹ്മദ്, മുകേഷ് ചൗധരി.
ടീം ലക്നോ സൂപ്പർ ജയന്റ്സ്: മിച്ചൽ മാർഷ്, ജോഷ് ഇൻഗ്ലിസ്, നിക്കോളാസ് പുരാൻ, റിഷഭ് പന്ത് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), എയ്ഡൻ മാർക്രം, അക്ഷത്ത് രഘുവൻഷി, ഹിമ്മത് സിംഗ്, ഷാഹ്ബാസ് അഹ്മദ്, മുഹമ്മദ് ഷമി, ദിഗ്വേഷ് സിംഗ് റാത്തി, പ്രിൻസ് യാദവ്.
Sports
ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 156 റൺസ് വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിലാണ് 155 റൺസ് നേടിയത്.
40 റൺസ് നേടിയ സമീർ റിസ്വിയാണ് അവരുടെ ടോപ് സ്കോറർ. ട്രിസ്റ്റൻ സ്റ്റബ്സ് (38), പതും നിസ്സങ്ക (19) തുടങ്ങിയവർ മികച്ച പ്രകടനം പുറത്തെടുത്തു. ചെന്നൈയ്ക്കായി നൂർ അഹമ്മദ് രണ്ടും അക്കീൽ ഹൊസൈൻ, മുകേഷ് ചൗധരി, ഗുർജപ്നീത് സിംഗ്, ജാമി ഓവർട്ടൺ എന്നിവർ ഓരോവിക്കറ്റും വീഴ്ത്തി.
ഒമ്പതു കളിയിൽ എട്ട് പോയിന്റ് വീതമാണ് ചെന്നൈക്കും ഡല്‍ഹിക്കുമുള്ളത്. ഇതിൽ നാല് ജയം, അഞ്ച് തോൽവിയും ഉൾപ്പെടും റൺനിരക്കിൽ ചെന്നൈ ആറും ഡൽഹി ഏഴും സ്ഥാനത്താണ്. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇരുടീമിനും ജയം അനിവാര്യമാണ്.
Sports
ചെന്നൈ: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സ് പോരാട്ടം. ചെപ്പോക്കിലെ ക്ലാസിക് പോരിൽ ധോണിയും രോഹിത്തും കളിച്ചേക്കില്ല. പരിക്കിൽ നിന്നും ഇരുവരും മുക്തരായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ മുംബൈക്ക് ജയം അനിവാര്യമാണ്. നേരത്തെ വാംഖഡെയിൽ നടന്ന എൽ ക്ലാസിക്കോ പോരിൽ സഞ്ജു സാംസണിന്റെ സെഞ്ചുറി കരുത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് 103 റൺസിന്റെ ജയം സ്വന്തമാക്കിയിരുന്നു.
എട്ടു കളിയില്‍ നിന്ന് ആറു പോയിന്റ് മാത്രമുള്ള സിഎസ്കെ തിരിച്ചുവരവിനായി ഉറ്റുനോക്കുന്നത് സഞ്ജു സാംസണിന്റെ ബാറ്റിലേക്കാണ്. അതേസമയം മുംബൈക്ക് നാലു പോയിന്റ് മാത്രമാണുള്ളത്.
Kerala
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിംഗ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. മൂന്നര മുതൽ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ചെന്നൈ സൂപ്പർകിംഗ്സ്: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റൻ), ഉർവിൽ പട്ടേൽ, ഡിവാൾഡ് ബ്രെവിസ്, ശിവം ദുബെ, കാർത്തിക്ക് ശർമ, ജാമി ഓവർട്ടൺ, അകിയേൽ ഹൊസെയ്ൻ, നൂർ അഹ്മദ്, അൻഷുൽ കാംബോജ്, ഗുർജാപനീത് സിംഗ്.
ടീം ഗുജറാത്ത് ടൈറ്റൻസ്: സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്ട്ലർ, ഷാരൂഖ് ഖാൻ, വാഷിംഗ്ടൺ സുന്ദർ, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ, അർഷാദ് ഖാൻ, കഗിസോ റബാഡ, മുഹമ്മദ് സിറാജ്, മാനവ് സുതർ.
Sports
ചെന്നൈ: തുടയിലേറ്റ പരിക്കിനെ തുടർന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് പേസര്‍ ഖലീല്‍ അഹമ്മദ് ഐപിഎലില്‍ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കില്ല. പരിക്ക് ഗുരുതരമാണെന്നും അതിനാൽ താരത്തിന് വിശ്രമം അനുവദിക്കുകയാണെന്നും ടീം മാനേജുമെന്റ് വ്യക്തമാക്കി.
കഴിഞ്ഞ 14ന് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. കോല്‍ക്കത്ത ഇന്നിംഗ്സിലെ 17-ാം ഓവര്‍ എറിയുന്നതിനിടെയാണ് സംഭവം. ഓവറിലെ അവസാന പന്ത് എറിയാനെത്തിയ താരം വേദനയെത്തുടര്‍ന്ന് പാതിവഴിയില്‍ നിന്നുപോവുകയായിരുന്നു.
തുടര്‍ന്ന് മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടിയ ഖലീല്‍ ഓവര്‍ പൂര്‍ത്തിയാക്കാതെ മൈതാനം വിട്ടിരുന്നു. പരിക്കിന്റെ ഗൗരവം കണക്കിലെടുത്ത് ഖലീല്‍ അഹമ്മദിന് 10 മുതല്‍ 12 ആഴ്ച വരെ വിശ്രമമവുമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Sports
ചെന്നൈ: ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്സിന് തുടർച്ചയായ രണ്ടാം തോൽവി. സ്വന്തം തട്ടകമായ ചെപ്പോക്കിൽ നടന്ന ആവേശകരമായ മത്സരത്തിൽ പഞ്ചാബ് കിംഗ്സ് അഞ്ച് വിക്കറ്റിനാണ് ചെന്നൈയെ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തകർപ്പൻ അർദ്ധസെഞ്ച്വറിയാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. ചെന്നൈ ഉയർത്തിയ 210 റൺസെന്ന കൂറ്റൻ ലക്ഷ്യം 18.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു.
210 റൺസ് പിന്തുടർന്നിറങ്ങിയ പഞ്ചാബിന് ഓപ്പണർമാരായ പ്രിയാൻഷ് ആര്യയും (11 പന്തിൽ 39) പ്രഭ്സിമ്രാൻ സിംഗും (34 പന്തിൽ 43) ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇവർ 61 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെയെത്തിയ കൂപ്പർ കൊനോലിയും (36) മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ പഞ്ചാബ് ട്രാക്കിലായി. എന്നാൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത് ക്യാപ്റ്റൻ ശ്രേയസ് അയ്യരായിരുന്നു. 29 പന്തിൽ നിന്ന് 50 റൺസ് നേടിയ ശ്രേയസ് ടീമിനെ വിജയത്തിനടുത്തെത്തിച്ചു. അവസാന നിമിഷം ശശാങ്ക് സിംഗും (14) മാർക്കസ് സ്റ്റോയിനിസും (9) ചേർന്ന് ജയം പൂർത്തിയാക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ 209 റൺസാണ് എടുത്തത്. യുവതാരം ആയുഷ് മാത്രെയുടെ (43 പന്തിൽ 73) തകർപ്പൻ ഇന്നിംഗ്സാണ് ചെന്നൈയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ശിവം ദുബെ (45), സർഫറാസ് ഖാൻ (32) എന്നിവരും നിർണായക സംഭാവനകൾ നൽകി. മലയാളി താരം സഞ്ജു സാംസൺ തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. രണ്ടാം ഓവറിൽ തന്നെ 7 പന്തിൽ 7 റൺസെടുത്ത സഞ്ജുവിനെ സേവ്യർ ബാർട്ട്ലെറ്റ് പുറത്താക്കി. ആദ്യ മത്സരത്തിൽ രാജസ്ഥാനെതിരെ സഞ്ജു ആറ് റൺസിനാണ് പുറത്തായത്. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ് (28) പൊരുതിയെങ്കിലും റൺറേറ്റ് ഉയർത്താൻ പ്രയാസപ്പെട്ടത് ചെന്നൈക്ക് തിരിച്ചടിയായി.
Sports
ചെന്നൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 19-ാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിന്റെ ദുഃഖമകറ്റാനായി സഞ്ജു സാംസണിന്റെ ചെന്നൈ സൂപ്പര്‍ കിംഗ്സ്, ദുഃഖവെള്ളിയായ ഇന്നിറങ്ങുന്നു. രാത്രി 7.30ന് ആരംഭിക്കുന്ന മത്സരത്തില്‍, 2025 ഫൈനലിസ്റ്റുകളായ പഞ്ചാബ് കിംഗ്സാണ് എതിരാളികള്‍.
തിങ്കളാഴ്ച ഗോഹട്ടിയില്‍ രാജസ്ഥാന് റോയല്‍സിന് എതിരായ എവേ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് എട്ട് വിക്കറ്റിന്റെ ദയനീയ തോല്‍വി വഴങ്ങിയിരുന്നു. 2026 സീസണിനു മുന്നോടിയായി രാജസ്ഥാന് റോയല്സില്നിന്നെത്തിയ സഞ്ജു സാംസണ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് ജഴ്സിയില്‍ അരങ്ങേറിയ മത്സരമായിരുന്നു അത്.
ഗോഹട്ടിയിലെ വിഷമകരമായ സാഹചര്യത്തില്‍ സഞ്ജു സാംസണ് (6), ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് (6), കൗമാര താരം ആയുഷ് മാത്രെ (0), മാറ്റ് സ്കോട്ട് (2) എന്നിവരെല്ലാം നിരാശപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ചെന്നൈ 19.4 ഓവറില്‍ 127 റണ്‍സിനു പുറത്ത്. അതോടെ സഞ്ജുവിന്റെ സിഎസ്കെ അരങ്ങേറ്റം ദുഃഖത്തില്‍ അവസാനിച്ചു.
►സ്വീറ്റ് ഹോം
ഇന്നു ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇറങ്ങുന്നത്. മഞ്ഞ ജഴ്സിയില്‍ ചിദംബരം സ്റ്റേഡിയത്തില്‍ സഞ്ജുവിന്റെ അരങ്ങേറ്റം. ഗോഹട്ടിയിലെ പരാജയത്തിനു ചെന്നൈയില്‍ മറുപടി നല്കുകയായിരിക്കും സഞ്ജുവിന്റെ ലക്ഷ്യം.
ഐസിസി ട്വന്റി-20 ലോകകപ്പില്‍ നിര്‍ണായക മൂന്നു മത്സരങ്ങളില്‍ അര്‍ധസെഞ്ചുറി നേടിയ സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനത്തിനായാണ് മഞ്ഞജഴ്സിക്കാര് കാത്തിരിക്കുന്നത്. ധോണിയുടെ അഭാവത്തില്‍ സഞ്ജുതന്നെ ഇന്നും വിക്കറ്റിനു പിന്നില്‍ ഗ്ലൗ അണിയും.
ഗോഹട്ടിയില്‍ ടോസ് നിര്‍ണായകമായിരുന്നു. മാത്രമല്ല, പരിക്കറ്റ എം.എസ്. ധോണി, ഡെവാള്‍ഡ് ബ്രെവിസ് എന്നിവര്‍ കളിച്ചില്ല. ഇരുവരും ഇന്നത്തെ മത്സരത്തിലും പുറത്തിരിക്കും. സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തില്‍ ജയം നേടി ശക്തമായി തിരിച്ചെത്തുകയാണ് സിഎസ്കെയുടെ ലക്ഷ്യം.
ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിംഗ്സ്, സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്നു വിക്കറ്റിനു കീഴടക്കി. 44 പന്തില്‍ അഞ്ച് വീതം സിക്സും ഫോറും അടക്കം 72 റണ്‍സുമായി പുറത്താകാതെ നിന്ന ഓസ്ട്രേലിയന്‍ യുവതാരം കൂപ്പര്‍ കൊണോലിയായിരുന്നു പഞ്ചാബിന്റെ വിജയശില്‍പ്പി. പഞ്ചാബിന്റെ ജഴ്സിയില്‍ കൊണോലിയുടെ ഉജ്വല അരങ്ങേറ്റം.
►പവര്‍ പ്ലേ പവർ വേണം
ഡെവാള്‍ഡ് ബ്രെവിസിന്റെ അഭാവം സിഎസ്കെയുടെ ബാറ്റിംഗ് ലൈനപ്പില്‍ നിഴലിക്കാതിരിക്കണമെങ്കില് സഞ്ജു സാംസണ്-ഋതുരാജ് ഗെയ്ക്വാദ് ഓപ്പണിംഗ് കൂട്ടുകെട്ട് പവര്‍പ്ലേയില്‍ ആധിപത്യം സ്ഥാപിക്കണം. രാജസ്ഥാന് റോയല്‍സിന് എതിരായ ആദ്യ മത്സരത്തില്‍ സഞ്ജുവും (7 പന്തില്‍ 6) ഋതുരാജും (11 പന്തില്‍ 6) ചേര്‍ന്ന് 18 പന്ത് നേരിട്ടു.
ബാറ്റിംഗ് പവര്‍പ്ലേയുടെ പകുതി ഓവര്‍ ഇവര്‍ നേരിട്ടെങ്കിലും നേടിയത് 12 റണ്‍സ് മാത്രം. പവര്‍പ്ലേയില്‍ നാല് വിക്കറ്റ് നഷ്ടപ്പെട്ടതോടെ ചെന്നൈ തോല്‍വി ഉറപ്പിച്ചിരുന്നു. സഞ്ജു-ഋതുരാജ് ഓപ്പണിംഗിനുശേഷമെത്തുന്ന ആയുഷ് മാത്രെയും മാറ്റ് ഷോട്ടും തിളങ്ങിയാല്‍ മാത്രമേ സിഎസ്കെയ്ക്കു മികച്ച സ്കോര്‍ കെട്ടിപ്പടുക്കാനാകൂ.
Sports
ഗോഹട്ടി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിന് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് രാജസ്ഥാൻ വിജയിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ 19.4 ഓവറില്‍ 127ന് എല്ലാവരും പുറത്തായി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നന്ദ്രെ ബര്‍ഗര്‍, ജോഫ്ര ആര്‍ച്ചര്‍, രവീന്ദ്ര ജഡേജ എന്നിവരാണ് തകര്‍ത്തത്. 36 പന്തില്‍ 43 റണ്‍സ് നേടിയ ജാമി ഓവര്ട്ടൺ ആണ് ചെന്നൈയുടെ ടോപ് സ്കോറര്‍.
ചെന്നൈക്ക് വേണ്ടിയുള്ള അരങ്ങേറ്റത്തില്‍ സഞ്ജു സാംസണ് (6) നിരാശപ്പെടുത്തി. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് 12.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 17 പന്തില്‍ 52 റണ്‍സ് നേടിയ വൈഭവ് സൂര്യവന്‍ഷിയാണ് രാജസ്ഥാനെ വിജയത്തിലേയ്ക്ക് നയിച്ചത്. യശസ്വി ജയ്സ്വാള്‍ 38 റണ്‍സുമായി പുറത്താവാതെ നിന്നു.
Sports
ഗുവാഹട്ടി: ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ആദ്യപോരാട്ടത്തിന് ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് ഇറങ്ങും. രാജസ്ഥാൻ റോയൽസിനെതിരെ രാത്രി 7.30 ന് ഗുവാഹട്ടിയിലാണ് മത്സരം. ആദ്യമായി സഞ്ജു ചെന്നൈയുടെ മഞ്ഞ ജേഴ്സിയിൽ ഇറങ്ങുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.
ഏറെക്കാലം ചെന്നൈയുടെ വിശ്വസ്തനായിരുന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജ രാജസ്ഥാൻ റോയൽസിന്റെ ജേഴ്സിയിലാണ് ഇറങ്ങുക. എം.എസ്. ധോണി പരിക്കിന്റെ പിടിയിലായതിനാൽ വിക്കറ്റ് കീപ്പറുടെ റോളും സഞ്ജുവിനായിരിക്കും. തനിക്കൊപ്പം സഞ്ജു ഓപ്പണറാകുമെന്ന് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ശിവം ദുബെ, മാറ്റ് ഹെന്റി, ആയുഷ് മാഹാത്ര തുടങ്ങിയ വമ്പൻ അടിക്കാരും ചെന്നൈ ടീമിലുണ്ട്. റിയാൻ പരാഗ് നയിക്കുന്ന രാജസ്ഥാൻ ടീമിൽ യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവംശി, ഷിമ്രോൺ ഹെറ്റ്മെയർ, ജഡേജ തുടങ്ങിയവർ ഏത് ബൗളിംഗ് നിരയേയും വെല്ലുവിളിക്കുന്നവരാണ്.
Sports
ഗുവാഹത്തി: ഐപിഎൽ പുതിയ സീസണിലെ ആദ്യ മത്സരം കളിക്കുന്നതിനു മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് കനത്ത തിരിച്ചടി. പേശിവലിവിനെ തുടർന്ന് തിങ്കളാഴ്ച രാജസ്ഥാന് റോയല്‍സിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ ഡെവാള്‍ഡ് ബ്രെവിസ് കളിക്കില്ല.
താരം വിശ്രമത്തിലാണെന്ന് മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് പറഞ്ഞു. സീസണിലെ ആദ്യത്തെ രണ്ടോ മൂന്നോ മത്സരങ്ങള്‍ ബ്രെവിസിന് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ നടന്ന ടി20 ലോകകപ്പിൽ താരം മികച്ച പ്രകടനം നടത്തിയിരുന്നു.
കണങ്കാലിനേറ്റ പരിക്ക് കാരണം എം.എസ്. ധോണിക്ക് സീസണിലെ ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങള്‍ നഷ്ടമാകും. പരിക്ക് മൂലം പുറത്തായ എല്ലിസിന് പകരം സ്പെന്‍സര്‍ ജോണ്‍സനെ ടീമിലെടുത്തിട്ടുണ്ടെങ്കിലും അദ്ദേഹം ടീമിനൊപ്പം ചേർന്നട്ടില്ല.
Sports
ചെന്നൈ: ഐപിഎൽ സീസൺ ആരംഭിക്കുന്നതിനു മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് കനത്ത തിരിച്ചടി. കാലിനേറ്റ പരിക്ക് കാരണം എം.എസ്.ധോണിക്ക് ടൂര്‍ണമെന്റിലെ ആദ്യ രണ്ടാഴ്ച കളിക്കില്ലെന്ന് ടീം മാനേജുമെന്റ് അറിയിച്ചു.
ധോണിയുടെ അസാന്നിധ്യത്തിൽ മലയാളി താരം സഞ്ജു സാംസണാകും ചെന്നൈയുടെ വിക്കറ്റ് കീപ്പർ. രാജസ്ഥാന് റോയല്‍സിനെതിരെ തിങ്കളാഴ്ചയാണ് സിഎസ്കെയുടെ ആദ്യ മത്സരം. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോണി ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്.
കഴിഞ്ഞ സീസണില്‍ ചെന്നൈക്കായി 14 മത്സരങ്ങളിലും അദ്ദേഹം കളത്തിലിറങ്ങിയിരുന്നു. 135.17 സ്ട്രൈക്ക് റേറ്റില്‍ 196 റണ്‍സാണ് അദ്ദേഹം കഴിഞ്ഞ തവണ നേടിയത്.
Sports
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2026 സീസണ് ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ ചെന്നൈ സൂപ്പർ കിംഗ്സിന് തിരിച്ചടി. ഓസ്ട്രേലിയൻ പേസർ 31കാരനായ നഥാൻ എല്ലിസിന് സീസണ് നഷ്ടമാകും.
പരിക്കിന്റെ പിടിയിലായ താരം ടൂർണമെന്റിൽനിന്നു പുറത്തായി. എല്ലിസിന്റെ അഭാവം വലിയ തിരിച്ചടിയാണെന്നും ഡെത്ത് ഓവറുകളിൽ ടീമിന്റെ കരുത്തായിരുന്നു താരമെന്നും ചെന്നൈയുടെ സിഇഒ കെ.എസ്. വിശ്വനാഥൻ പറഞ്ഞു.
Sports
ന്യൂഡല്‍ഹി: ഐപിഎൽ 2026 സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഇന്ന് നടക്കും. 350 താരങ്ങൾ ഉൾപ്പെട്ട അന്തിമ ലേലത്തിൽ 10 ടീമുകൾക്ക് കൂടി പരമാവധി 77 താരങ്ങളെയാണ് ആവശ്യം. ഇതിൽ 31 വിദേശ താരങ്ങളും ഉൾപ്പെടും. മിനി ലേലത്തിൽ നിരവധി സൂപ്പർ താരങ്ങൾ എത്തുന്നതിനാൽ പോരാട്ടം കടുക്കും. 237.55 കോടിയാണ് മിനി ലേലത്തിൽ ആകെ ഉപയോഗിക്കപ്പെടുക. 10 ടീമുകളും അവസാന സീസണിലെ പിഴവുകൾ നികത്തിയുള്ള തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ്.
ലേലത്തിൽ ഏറ്റവും കൂടുതൽ തുക ചെലവഴിക്കാൻ സാധിക്കുന്നത് കോൽക്കത്ത നൈറ്റ് റൈഡേഴ്സിനും (64.30 കോടി) ഏറ്റവും കുറവ് മുംബൈ ഇന്ത്യൻസിനുമാണ് (2.75 കോടി). ഓരോ ടീമുകളും ലേലത്തിൽ ലക്ഷ്യമിടുന്ന താരങ്ങളും ചെലവഴിക്കാവുന്ന തുകയും ഇപ്രകാരം...
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
ഏറ്റവും കൂടുതൽ തുക ചെലവഴിക്കാൻ കൈവശമുള്ളത് കോൽക്കത്തയ്ക്കാണ്. 13 താരങ്ങളെ ടീമിലെത്തിക്കാൻ കോൽക്കത്തയ്ക്ക് 64.30 കോടി രൂപ ചെലവഴിക്കാം. ആറ് വിദേശ താരങ്ങളെയും പരിഗണിക്കാം.
ചെന്നൈ സൂപ്പർ കിംഗ്സ്
അഞ്ച് തവണ ചാന്പ്യന്മാരായ ചെന്നൈയ്ക്ക് 43.40 കോടിയാണ് ബാക്കിയുള്ളത്. നാല് വിദേശ താരങ്ങളെ ഉൾപ്പെടെ പരമാവധി ഒന്‍പത് താരങ്ങളെ ടീമിലെത്തിക്കാം. മികച്ചൊരു ഓൾറൗണ്ടറെയും പേസറെയും സ്പിന്നറെയും സിഎസ്കെ ലക്ഷ്യമിടുന്നുണ്ട്.
സണ്‍റൈസേഴ്സ് ഹൈദരാബാദ്
25.50 കോടി. രണ്ട് വിദേശ താരങ്ങളെ ഉൾപ്പെടെ 10 താരങ്ങളെ ഹൈദരാബാദിന് സ്വന്തമാക്കാം. മധ്യനിരയിലേക്ക് മികച്ച ബാറ്ററെയും പേസ് ബൗളറെയും ഹൈദരാബാദിന് വേണം.
ലക്നോ സൂപ്പർ ജയന്റ്സ്
22.95 കോടി. നാല് വിദേശ താരങ്ങളെ ഉൾപ്പെടെ ആറ് താരങ്ങളെയാണ് പരമാവധി ലക്നോവിന് ടീമിലെത്തിക്കാനാകുക. മികച്ച വിദേശ പേസറെ ലക്നോ ലക്ഷ്യമിടും.
ഡൽഹി ക്യാപിറ്റൽസ്
21.8 കോടി രൂപ. എട്ട് താരങ്ങളെ ടീമിലേക്കെത്തിക്കാം. ഇതിൽ അഞ്ച് വിദേശ താരങ്ങളുമുണ്ട്. മികച്ച ബാറ്റർമാർ ഡൽഹിക്ക് ആവശ്യമുണ്ട്.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു
നിലവിലെ ചാന്പ്യന്മാരായ ബംഗളൂരുവിന് 16.4 കോടിയാണ് താരങ്ങൾക്കായി ചെലവഴിക്കാനുള്ളത്. മധ്യനിരയ്ക്ക് കരുത്തു കൂട്ടാൻ ഓൾറൗണ്ടറെ എത്തിക്കുന്നതിൽ ടീം കൂടുതൽ പ്രാധാന്യം നൽകുന്നു.
രാജസ്ഥാൻ റോയൽസ്
16.05 കോടി. ഒരു വിദേശ താരം ഉൾപ്പെടെ ഒന്‍പത് താരങ്ങളെ പരമാവധി ടീമിലേക്കെത്തിക്കാൻ രാജസ്ഥാന് സാധിക്കും. സാം കറനും രവീന്ദ്ര ജഡേജയും ടീമിലേക്കെത്തിയത് രാജസ്ഥാന് കരുത്ത് നൽകും. മികച്ച സ്പിന്നർമാരെ ടീമിലെത്തിക്കുകയാണ് രാജസ്ഥാന്റെ പ്രധാന ലക്ഷ്യം.
ഗുജറാത്ത് ടൈറ്റൻസ്
12.9 കോടിയാണുള്ളത്. നാല് വിദേശ താരങ്ങളെ ഉൾപ്പെടെ അഞ്ച് താരങ്ങളെ ഗുജറാത്തിന് ടീമിലെത്തിക്കാം.
പഞ്ചാബ് കിംഗ്സ്
11.5 കോടിയുണ്ട്. രണ്ട് വിദേശ താരങ്ങളെ ഉൾപ്പെടെ നാല് പേരെ ടീമിലെത്തിക്കാം. ഡേവിഡ് മില്ലറെ പഞ്ചാബ് നോട്ടമിടുന്നുണ്ടെന്നാണ് സൂചന.
മുംബൈ ഇന്ത്യൻസ്
അഞ്ച് തവണ ചാന്പ്യന്മാരാ യ മുംബൈ ഇന്ത്യൻസിന് 2.75 കോടി ചെലവഴിക്കാം. ഒരു വിദേശ താരത്തെ ഉൾപ്പെടെ അഞ്ച് താരങ്ങളെ വരെ പരമാവധി മുംബൈക്ക് ടീമിലേക്ക് എത്തിക്കാം.
Sports
ചെന്നൈ: മലയാളി താരം സഞ്ജു സാംസൺ ടീമിലെത്തിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ചെന്നൈ ഇക്കാര്യം പുറത്തുവിട്ടത്.
രവീന്ദ്ര ജഡേജ, സാം കറന് എന്നിവരെ രാജസ്ഥാനും വിട്ടുകൊടുത്തു. ചെന്നൈയില്‍ സഞ്ജുവിന്റെ റോള്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല. ആദ്യ സീസണില്‍ തന്നെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയേക്കില്ല. റുതുരാജ് ഗെയ്കവാദാണ് നിലവില്‍ ടീമിനെ നയിക്കുന്നത്. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
മൂവരും ധാരാണാപത്രത്തില്‍ രണ്ട് ദിവസം മുമ്പ് ഒപ്പുവച്ചിരുന്നു. നേരത്തെ, കറനെ ഉള്‍പ്പെടുന്നതില്‍ രാജസ്ഥാന് സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് രാജസ്ഥാന് അറിയിച്ചു. സഞ്ജുവിന് പകരം രാജസ്ഥാനെ രവീന്ദ്ര ജഡേജ നയിക്കുമെന്നാണ് അറിയുന്നത്.
നായകസ്ഥാനം നല്‍കാമെന്ന ഉറപ്പിന്മേലാണ് ജഡേജ തന്റെ ആദ്യ ക്ലബായ രാജസ്ഥാനിലെത്തുന്നത്. ഒരു സീസണില്‍ ജഡേജ, ചെന്നൈയെ നയിച്ചിട്ടുണ്ട്. എന്നാല്‍ ടീം പരാജയമറിഞ്ഞ് തുടങ്ങിയതോടെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു.പിന്നീട് ധോണി നായകസ്ഥാനം ഏറ്റെടുത്തു.
Sports
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ വന്പൻ താര കൈമാറ്റം യാഥാർഥ്യത്തിലേക്കോ? രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ് 2026 സീസണ് മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമാകുമെന്ന റിപ്പോർട്ട് നിരവധി ചർച്ചകൾക്കു വഴിവച്ചു. സ്വാപ്പ് ഡീലിന്റെ ഭാഗമായി സഞ്ജു സാംസണു പകരമായി രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ രാജസ്ഥാനു കൈമാറുമെന്നാണ് റിപ്പോർട്ട്.
ധോണിക്കു പിൻഗാമി!
മഹേന്ദ്ര സിംഗ് ധോണിക്ക് പകരക്കാരനായാണ് സഞ്ജുവിനെ ചെന്നൈ ലക്ഷ്യമിടുന്നത്. ഐപിഎൽ കരിയർ അവസാനഘട്ടത്തിലെത്തിയ ധോണി എത്രകാലം ചെന്നൈ ടീമിൽ കളിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ധോണിക്ക് പകരം മറ്റൊരു വിക്കറ്റ് കീപ്പറും ശക്തനായ ബാറ്റുമെന്ന ഓപ്ഷനാണ് സഞ്ജുവിലൂടെ ചെന്നൈ ലക്ഷ്യമിടുന്നത്. മാത്രവുമല്ല ക്യാപ്റ്റൻസി തലവേദനയും സഞ്ജുവിലൂടെ അവസാനിക്കും. എന്നാൽ, ചെന്നൈയുടെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരിൽ ഒരാളായ രവീന്ദ്ര ജഡേജയുടെ നഷ്ടം ആരാധകരിൽ വൈകാരിക പ്രതികരണങ്ങൾക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ദ്രുതനീക്കം
സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ റോയൽസ് ടീം മാനേജ്മെന്റും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള ചർച്ച അന്തിമഘട്ടത്തിലായിരുന്നു. ആദ്യ ഘട്ടത്തിൽ സഞ്ജു ട്രാൻസ്ഫറിന് താല്പര്യമില്ലെന്ന നിലപാട് ടീം മാനേജ്മെന്റിനെ അറിയിച്ചു. ഇത് അംഗീകരിച്ച രാജസ്ഥാൻ ഫ്രാഞ്ചൈസി അനുകൂല നിലപാട് എടുത്തിരുന്നു. എന്നാൽ, ദ്രുതഗതിയിൽ കാര്യങ്ങൾ മാറി. കഴിഞ്ഞ ദിവസങ്ങളിലായി ട്രാൻസ്ഫർ ചർച്ച വീണ്ടും സജീവമായി.
രവീന്ദ്ര ജഡേജ, ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ് എന്നിവരെയാണ് സഞ്ജുവിനു പകരം രാജസ്ഥാൻ ചോദിച്ചത്. ഇതിനിടെ ട്രേഡിംഗിന് ജഡേജയ്ക്കു താൽപര്യമില്ലെന്ന റിപ്പോർട്ടും വന്നിരുന്നു.